സഅദിയ്യ സനദ് ദാന, താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച പരിപാടികള്‍ക്ക് എട്ടിക്കുളത്ത് ആത്മീയ സംഗമത്തോടെ തുടക്കമാകും

Oct 13, 2025 - 16:57
Oct 13, 2025 - 17:00
സഅദിയ്യ സനദ് ദാന, താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച പരിപാടികള്‍ക്ക് എട്ടിക്കുളത്ത് ആത്മീയ സംഗമത്തോടെ തുടക്കമാകും

ദേളി: ഒക്ടോബര്‍ 20,21 തീയതികളില്‍ ദേളി സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാന പരിപാടികള്‍ക്ക് ഒക്ടോബര്‍ 18ന് എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ പരിസരത്ത് നടക്കുന്ന ആത്മീയ സംഗമത്തോടെ തുടക്കമാകും. മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മര്‍സൂഖ് സഅദി പാപിനിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും.
19ന് നൂറുല്‍ ഉലമ എം എ ഉസ്താദ്, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി, കീഴൂര്‍ സഈദ് മുസ്ലിയാര്‍, കെ വി മൊയ്തീര്‍ കുഞ്ഞി മുസ്ലിയാര്‍, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മേല്‍പ്പറമ്പ് എന്നിവരുടെ മഖ്ബറ സിയാറത്ത് നടക്കും.
20ന് രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ പരിപാടികള്‍ക്ക് ഔപചാരിക തുടക്കമാകും. തുടര്‍ന്ന് ജില്ലാ മഅല്ലിം സമ്മേളനം, സാംസ്‌കാരിക സംഗമം, ജലാലിയ്യ ദിക്‌റ് ഹല്‍ഖ തുടങ്ങിയ പരിപാടികളും നടക്കും.
21ന് മുഹ് യിദ്ദീന്‍ റാതീബ്, താജുല്‍ ഉലമ നൂറുല്‍ മൗലിദ്, സഅദി സംഗമം, പ്രാവാസി സംഗമം, അലുംനി മീറ്റ്, പ്രാസ്ഥാനിക സംഗമം, ഖ്മുല്‍ ഖുര്‍ആന്‍, സനദ് ദാനം, സമാപന പ്രാര്‍ത്ഥനാ സമ്മേളനം എന്നീ പരിപാടികള്‍ നടക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.
വര്‍ക്കിംഗ് ചെയര്‍മാന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ചര്‍ച്ച അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും വര്‍ക്കിംഗ് കണ്‍വീനര്‍ ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ് കുഞ്ഞി ഹാജി കണ്ണങ്കുളം, ബഷീര്‍ പുളിക്കൂര്‍, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, എം പി അബ്ദുല്ല ഫൈസി നെക്രാജ്, ഹസൈനാര്‍ സഖാഫി കുണിയ, റസാഖ് ഹാജി മേല്‍പ്പറമ്പ്, ഹമീദ് മൗലവി ആലംപാടി, സിഎല്‍ ഹമീദ്, ടിപി അബ്ദുല്‍ ഹമീദ്, ഹനീഫ് അനീസ്, ഡോ. അബ്ദുല്ല നാഷണല്‍, അബ്ദുസ്സലാം ദേളി, സിപി അബ്ദുല്ല ഹാജി ചെരുമ്പ, ഇബ്രാഹിം സഅദി വിട്ടല്‍, സിഎം എ ചേരൂര്‍, നാസര്‍ ബന്താട്, അലി പൂച്ചക്കാട്, അബ്ദുല്‍ ഖാദിര്‍ സഅദി എരുതുംകടവ്, ഹാഫിള് അഹ്‌മദ് സഅദി ചേരൂര്‍, ഖാലിദ് സഅദി പന്ത്രണ്ടില്‍, ഹമീദ് മൗലവി ദേളി, ഖലീല്‍ മാക്കോട്, ശിഹാബ് പരപ്പ, താജുദ്ദീന്‍ ഉദുമ മുഹമ്മദ് കോളിയടുക്കം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0