'ബത്ഹായുടെ ഹൃദയതാളം' പുസ്തകം പ്രകാശനം ചെയ്‌തു
ദേളി: സഅദിയ്യ ദഅവാ കോളേജ് ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥി ഖലീൽ അഴിത്തല രചിച്ച യാത്രാവിവരണ ഗ്രന്ഥം 'ബത്ഹായുടെ ഹൃദയതാളം' പ്രകാശിതമായി. 'അറിവാണ് ധനം, അദബാണ് പ്രധാനം' എന്ന പ്രമേയത്തിൽ ദഅവാ കോളേജ് സംഘടന ഓർക്കിഡ് സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ട വിദ്യാർത്ഥി സമ്മേളന സമാപന വേദിയിലാണ് പ്രകാശനം നടന്നത്. ദഅവാ കോളേജ് പ്രിൻസിപ്പാൾ ശരീഫ് സഅദി മാവിലാടം, സയ്യിദ് ഹിബത്തുള്ള അഹ്സനി എന്നിവർ ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു. ഹാഷിം അഹ്സനി കല്ലാച്ചി, മുഹിയദ്ധീൻ ഫാളിലി വെളിമുക്ക്, അബ്ദുള്ള സഅദി കുമ്പള, ജാബിർ ഹിമമി സഖാഫി ഉദുമ, ഉനൈസ് സഅദി കർന്നൂർ, അനസ് അഹ്സനി ആലങ്കോൾ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



