മഞ്ചേശ്വരം കൊലപാതകം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു

Feb 3, 2026 - 10:40
Feb 3, 2026 - 10:46
മഞ്ചേശ്വരം കൊലപാതകം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു

മഞ്ചേശ്വരം: കഴിഞ്ഞ ദിവസം കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച പെൺകുട്ടിയുടെ മാതാവിന്റെ സഹോദരി ഭർത്താവായ ഷേക്ക് അബു (55) ആണ് മരിച്ചത്. ഷേക്ക് അബുവിന്റെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി പ്രതിയായ ഉമ്മർ ഫാറൂഖ് തന്റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. തർക്കത്തിനിടെ ഷേക്ക് അബുവിനെ ആക്രമിക്കുന്നതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഷേക്ക് അബു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സ്വത്ത് തർക്കത്തിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നതെന്നാണ് വിവരം. ജുമൈലയുടെ മൃതദേഹം നിലവിൽ മഞ്ചേശ്വരത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ലഹരി ഉപയോഗിച്ചെത്തി ഇയാൾ ഭാര്യയുമായി വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെ ഉമറിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 3
Wow Wow 0