മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

Feb 3, 2026 - 16:53
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

കാസർകോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് 50 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. കുമ്പള മൊഗ്രാൽ, പേരാൽ മദിമുഗറിലെ മുഹമ്മദ് റാഷിദ് - മറിയമത്ത് സാബിറ ദമ്പതികളുടെ മകൻ ലസിൻ ഇയാത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. അവശനിലയിലായ കുഞ്ഞിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സയാൻ സഹോദരനാണ്.

കഴിഞ്ഞ ദിവസം ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ രീതിയിൽ ഒരു കുഞ്ഞ് മരിച്ചിരുന്നു. ബേക്കൽ ഹദ്ദാദ് നഗറിലെ റസീന മൻസിലിലെ കെ. മുഹമ്മദ് ഹനീഫയുടെ മകൻ ലിദാൻ ഫാഹ്മി ആണ് മരിച്ചത്. രാത്രി 11 മണിയോടെ കുഞ്ഞിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0