മഞ്ഞംപാറ താജുൽ ഉലമ കൾച്ചറൽ സെന്റർ സമർപ്പണം 29 ന്
മഞ്ഞംപാറ: മഞ്ഞംപാറയിൽ പുതുതായി നിർമ്മിച്ച താജുൽ ഉലമ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനവും മഹ്ളറത്തുൽ ബദ്‌രിയ ആത്മീയ മജ്‌ലിസും മതപ്രഭാഷണവും ജനുവരി 29 വ്യാഴാഴ്ച നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മഞ്ഞംപാറ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4.30-ന് കൾച്ചറൽ സെന്റർ ചെയർമാൻ സയ്യിദ് ഇമ്പിച്ചി തങ്ങൾ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം അധ്യക്ഷത വഹിക്കും. ഓഫീസ് ഉദ്ഘാടനം 7 മണിക്ക് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കും. അബ്ദുൽ ഖാദിർ സഖാഫി മുതുക്കോട് കണ്ണൂർ മുഖ്യപ്രഭാഷണം നടത്തും. ആത്മീയ മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ കുണ്ടാർ, സയ്യിദ് മുഹമ്മദ് മുത്തു തങ്ങൾ, സയ്യിദ് മുസ്തഫ തങ്ങൾ എന്നിവർ നേതൃത്വം നൽകും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ആമുഖ പ്രഭാഷണം നടത്തും. ടി.കെ ഷാഫി സ്വാഗതവും ഇല്യാസ് കൊറ്റുമ്പ നന്ദിയും പറയും. ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ ആശംസകൾ നേരും. പരിപാടിയോടനുബന്ധിച്ച് അന്നദാനവും സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യവുമുണ്ടാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



