സഅദിയ്യ ദഅവാ കോളേജ് വിദ്യാർത്ഥി സംഘടന ഓർക്കിഡിന് നവ സാരഥികൾ
ദേളി: സഅദിയ്യ ദഅവാ കോളേജ് വിദ്യാർത്ഥി സംഘടന ഓർക്കിഡിനു കീഴിൽ നടന്ന വിദ്യാർത്ഥി സമ്മേളനത്തിന് പ്രൗഢ സമാപനം. 'അറിവാണ് ധനം, അദബാണ് പ്രധാനം' എന്ന പ്രമേയത്തിൽ ഇരുപതോളം സെഷനുകൾ നടന്നു. സമാപന സംഗമം സഅദിയ്യ ദഅവാ കോളേജ് പ്രിൻസിപ്പൽ ശരീഫ് സഅദിയുടെ അധ്യക്ഷതയിൽ ഡയറക്ടർ ഹാഷിം അഹ്സനി കല്ലാച്ചി ഉദ്ഘാടനം ചെയ്തു. വ്യക്തിത്വ നിർമ്മാണത്തിൽ അദബിന്റെ പ്രാധാന്യവും വിദ്യാർത്ഥി നേതൃത്വത്തിന്റെ ഉത്തരവാദിത്വവും എങ്ങനെയാകണമെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ശരീഫ് സഅദി മാവിലാടം പുതിയ സംഘടന വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. ഹാഫിള് അമീൻ സോങ്കാൽ (പ്രസിഡന്റ്), ഹുസൈൻ അൻവർ (ജനറൽ സെക്രട്ടറി), സുഹൈൽ എ കെ (ഫിനാൻസ് സെക്രട്ടറി), അനസ് തലേക്കുന്ന്, ഉബൈദുല് കൊല്ലംഗാന (വൈസ് പ്രസിഡന്റുമാർ), ഹാമിദ് മുട്ടുന്തല, മുഹമ്മദ് സി എച്ച് (ജോയിന്റ് സെക്രട്ടറിമാർ), ഫസൽ റഹ്‌മാൻ ചുള്ളിക്കര (ക്യാമ്പസ് ലീഡർ), തുഫൈൽ നീലേശ്വരം (അസിസ്റ്റന്റ് ക്യാമ്പസ് ലീഡർ) എന്നിവരെ ഭാരവാഹികളായി പ്രഖ്യാപിച്ചു.
സയ്യിദ് ഹിബത്തുള്ള അഹ്സനി, ഹാഷിം അഹ്സനി കല്ലാച്ചി, മുഹിയദ്ധീൻ ഫാളിലി വെളിമുക്ക്, അബ്ദുള്ള സഅദി കുമ്പള, ജാബിർ സഖാഫി ഉദുമ, ഉനൈസ് സഅദി കർന്നൂർ, അനസ് അഹ്സനി ആലങ്കോൾ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



