കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനത്തില്‍ ജില്ലാ ആസ്ഥാനത്ത് പതാക ഉയര്‍ത്തി

Oct 10, 2025 - 16:56
കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനത്തില്‍ ജില്ലാ ആസ്ഥാനത്ത് പതാക ഉയര്‍ത്തി

കാസറഗോഡ്: കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ ആസ്ഥാനത്ത് നേതാക്കളുടെ സാന്നിദ്യത്തില്‍ സമസ്തയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാൻ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സിദ്ദീഖ് സഖാഫി ബായാര്‍, ഹമീദ് മൗലവി ആലംപാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ജലീല്‍ സഖാഫി മാവിലാടം, റഈസ് മുഈനി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ബഷീര്‍ മങ്കയം, ബാദുഷ സഖാഫി ഹാദി, എം പി മുഹമ്മദ് ഹാജി മണ്ണംകുഴി, ഇല്യാസ് കൊറ്റുമ്പ, അഷ്‌റഫ് കരിപ്പൊടി, അബ്ദുല്‍ അസീസ് സൈനി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0