കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം മുഹിമ്മാത്തിൽ വിപുലമായി ആഘോഷിച്ചു
കാസറഗോഡ്: മുസ്ലിം നവോഥാന മുന്നേറ്റത്തിന് നേതൃത്വം വഹിക്കുന്ന കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം പുത്തിഗെ മുഹിമ്മാത്തിൽ വിപുലമായി ആഘോഷിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനും മുഹിമ്മാത്ത് ജനറൽ സെക്രട്ടറിയുമായ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി പതാക ഉയർത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ സന്ദേശ പ്രഭാഷണം നടത്തി. അബ്ബാസ് സഖാഫി കാവുപുറം, മൻഷാദ് അഹ്‌സനി, ഹാഫിസ് റാഷിദ് ഇർഫാനി, സിദ്ധീഖ് ഹിമമി സഖാഫി സി എച്ച്, നാസർ ഹിമമി കൊടഗ്, മുസമ്മിൽ ഹിമമി സഖാഫി, റാഹിൽ ഹിമമി സഖാഫി സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



