‘തണൽ ചാരിറ്റി’ 2025-26 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
മാവിനക്കട്ട: പാവപ്പെട്ടവർക്ക് സാന്ത്വനം പകർന്ന് മാവിനക്കട്ട കേന്ദ്രമാക്കി നാല് മഹല്ല് പരിധിയിൽ പ്രവർത്തിച്ച് വരുന്ന 'തണൽ ചാരിറ്റി' 2025-26 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. രോഗികൾക്ക് ആവശ്യമുള്ള വീൽ ചെയർ, വാട്ടർബെഡ് തുടങ്ങിയ പാലിയേറ്റീവ് ഉപകരണങ്ങൾ, മയ്യിത്ത് കുളിപ്പികുന്നതിനുള്ള ടെന്റ്, മയ്യത്ത് കുളിപ്പിക്കാൻ വേണ്ട മറ്റു സാമഗ്രികൾ തുടങ്ങിയവ തണലിന്റെ കീഴിൽ നടന്നു വരുന്നു.
ഭാരവാഹി തെരെഞ്ഞെടുപ്പ് യോഗത്തിൽ ടി കെ മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പ്രസിഡന്റ്: ടി കെ മുഹമ്മദ് ബാവ. ജനറൽ സെക്രട്ടറി: ഹാരിസ് പി എ. ട്രഷറർ: മുഹമ്മദ് കരോടി എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ. രക്ഷാധികാരികൾ: റഹ്മാൻ കല്ലങ്കോൾ, റഹ്മാൻ പി ഡി, ഹമീദ് എൻ എ ഖാലിദ് എൻ എ, ഹസ്സൻപി എ, ഫസൽ ടി കെ, അസീസ് പി ഡി, നൂറുദ്ധീൻ പി ടി, കബീർ റോയൽ, എൻ കെ മുഹമ്മദ്, കെ എൻ മുഹമ്മദ് അജ്‌മാൻ. വൈസ് പ്രെസിഡന്റുമാർ: ഷംസാദ് പള്ളിക്കര, ശരീഫ് മാളിക, റിയാസ് ടി എൻ, അഷ്റഫ് എൻ എസ്, ഖാലിദ് ബാരികാട് (അജ്‌മാൻ)
ജോയിൻ സെക്രട്ടറിമാർ: മുഹമ്മദ് സമ ,ശരീഫ് അൽസനടി, അഷ്റഫ് ഇ എ, അഷ്‌റഫ് പീടിക എന്നിവരെ തെരെഞ്ഞെടുത്തു.
യോഗത്തിൽ റിയാസ് ടി എൻ പ്രാർത്ഥന നടത്തി. റഹ്മാൻ കല്ലങ്കോൾ, റഹ്മാൻ പി ടി, ഖാലിദ് എൻ എ, ഹസ്സൻ പി എ, ഹമീദ് എൻ എ, അസീസ് പി ഡി, ഹാരിസ് പി എ, മുഹമ്മദ് ടി കെ, അഷ്റഫ് ഇ എ, അഷ്റഫ് ബി എൻ, ജാഫർ പേര, കബീർ റോയൽ, അഷ്റഫ് എൻ സ്, മുഹമ്മദ് കരോടി, നിസാം അജ്‌മാൻ, ഇബ്രാഹിം പി എം, ശരീഫ് മാളിക, ശരീഫ് അൽസനടി, അബ്ദുല്ല ബാരിക്കാട്, അഷ്റഫ് എൻ പി, ഇസ്മായിൽ കരോടി, മുഹമ്മദ് സമ, ഷഫീക് പൂക്കായി, ഖലീൽ മീത്തൽ പുര, ഇസ്മായിൽ എൻ എ ബഡുവൻ കുഞ്ഞി കീകിരിമൂല, മുഹമ്മദ് പട്ലം, ബശീർ വൈ എൻ, അസീസ് എ കെ സംബന്ധിച്ചു. മുൻ സെക്രട്ടറി ഹമീദ് എൻ എ സ്വാഗതവും ഹാരിസ് പി എ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
1
Sad
0
Wow
0



