മഞ്ചേശ്വരത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു
മഞ്ചേശ്വരം: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. മഞ്ചേശ്വരം കടമ്പാർ സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇരുവരും വിഷം കഴിച്ചത്. ശ്വേത അധ്യാപികയാണ്. ഇവരുടെ ഏക മകളെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ച ശേഷമാണ് ഇവർ വിഷം കഴിച്ചത്. വൈകുന്നേരമായതോടെ ഇവരെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്തോടെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് പുലർച്ചെയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. ബ്ലേഡ് മാഫിയയുടെ ശല്യം നിരന്തരമായി ഇവർക്ക് ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. എന്നാൽ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാമ്പത്തിക ബാധ്യതയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ബന്ധുക്കളുടെ മൊഴി പൊലീസ് ശേഖരിച്ചു. എന്നാൽ മരണകാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0