'ശുചിത്വ സാഗരം സുന്ദര തീരം' പ്ലാസ്റ്റിക് മുക്ത കടല്‍ പിന്തുണ യുമായി എസ് വൈ എസ് സാന്ത്വനം

Apr 12, 2025 - 11:06
'ശുചിത്വ സാഗരം സുന്ദര തീരം'  പ്ലാസ്റ്റിക് മുക്ത കടല്‍  പിന്തുണ യുമായി എസ് വൈ എസ് സാന്ത്വനം

മഞ്ചേശ്വരം: കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി, മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് 2017 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി. മത്സ്യത്തൊഴിലാളികളുടെ വരുമാനവും തൊഴില്‍സുരക്ഷയും  ലഭ്യമാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചെടുക്കുന്ന തീവ്രയജ്ഞ പദ്ധതിയാണിത്.
എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങള്‍ മഞ്ചേശ്വരം  കടലോര മേഖലയില്‍  ശുചീകരണം നടത്തി
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തില്‍ സന്നദ്ധ സംഗങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് റഫീഖ് സുഹരിയുടെ നേതൃത്വത്തില്‍ ഷമീര്‍ ഹാജി,സനാ ഉള്ള തങ്ങള്‍ 
 ഇഖ്ബാല്‍ ഹാജി,മുസ്തഫ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0