മർകസ് മൈമൻ അസ്മാഹുൽ ഹുസ്ന വാർഷിക സമ്മേളനം ഇന്ന്; ബായാർ തങ്ങൾ സംബന്ധിക്കും
മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസംതോറും നടത്തി വരാറുള്ള അസ്മാഹുൽ ഹുസ്ന ദുആ മജ്‌ലിസിന്റെ പതിമൂന്നാം വാർഷിക സമ്മേളനം ഇന്ന് മഗ്‌രിബ് മുതൽ കോട്ടക്കുന്ന് മർകസ് മൈമനിൽ ക്യാമ്പസിൽ നടക്കും. സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയിൽ മർകസ് മൈമൻ മുദരിസ് സയ്യിദ് ബദറുദീൻ അൽ ഹികമി ഉദ്ഘാടനം ചെയ്യും. അബ്ദുൽ സലാം സഅദി ബദ്‌രിയ നഗർ പ്രഭാഷണം നടത്തും. സുലൈമാൻ സഖാഫി ദേശാംകുളം മജ്‌ലിസിന് നേതൃത്വം നൽകും. നൂറുസാദാത്ത് സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചിക്കോയ ബായാർ തങ്ങൾ സമാപന പ്രാർത്ഥനയ്ക്കും നസീഹത്തിനും നേതൃത്വം നൽകും. സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് സീതിക്കോയ തങ്ങൾ, അഹ്മദ് സഅദി ചെങ്കള, അബ്ദുൽ ഖാദർ സഅദി പെരിയെദുക്ക, അബ്ദുൽ കരീം മുസ്‌ലിയാർ, ശരീഫ് മദനി കമ്പാർ, നൗഷാദ് മൈമനി, ഫാറൂഖ് സഖാഫി, ബാദുഷ ഹാദി, അബ്ദുൽ ഹകീം ഹാജി, മമ്മു ഹാജി, മുഹമ്മദ് ഹാജി, ഉസ്മാൻ ഹാജി, ഷാഫി ഹാജി മജൽ, താഹിർ ഹാജി, അബ്ദുൽ റഹ്മാൻ ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. അബ്ദുൽ റസാഖ് സഖാഫി സ്വാഗതവും ജവാദ് അഹ്മദ് റസ്‌വി നന്ദിയും പറയും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



