മുഹിമ്മാത്ത് കുല്ലിയ: ‘മീം’ മുസാബകക്ക് പ്രൗഢ തുടക്കം
പുത്തിഗെ: മുഹിമ്മാത്ത് കുല്ലിയ്യത്തു ദിറാസാത്തിൽ ഇസ്ലാമിയ്യക്ക് കീഴിൽ സംഘടിപ്പിക്കപ്പെടുന്ന "മീം" മുസാബകയ്ക്ക് പ്രൗഢ തുടക്കം. 'ഇൻസ്‌പിയർ ദി സിവിലൈസഷൻ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ‘മീം’ മുസാബകയിൽ നാല് ടീമുകളിലായി മതം, സാഹിത്യം, കല, സാമൂഹിക നിരീക്ഷണം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് 120-ലധികം മത്സര ഇനങ്ങളിലായി മുന്നൂറിൽ പരം മത്സരാർത്ഥികൾ മാറ്റൊരുക്കും. അതിഥികളെ സ്വീകരിക്കാനും ശ്രോതാക്കൾക്ക് ശ്രവിക്കാനും അതിവിപുലമായ സൗകര്യങ്ങളാണ് കാമ്പസിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഉദ്‌ഘാടന സംഗമം മുസ്തഫ സഖാഫി പട്ടാമ്പിയുടെ അദ്ധ്യക്ഷതയിൽ കോളജ് പ്രിൻസിപ്പൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ‘മീം’ കുല്ലിയയുടെ വെബ്സൈറ്റ് ലോഞ്ച് നടത്തി. എസ്.എസ്.എഫ് കേരള സംസ്ഥാന സെക്രട്ടറി യൂസഫ് സഖാഫി മുത്തേടം മീമിൻ്റെ പ്രമേയമായ 'നാഗരികതയെ പ്രചോദിപ്പിച്ച ഇസ്ലാമിക സംസ്കൃതി 'എന്ന വിഷയത്തെ ആസ്പദമാക്കി സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ ആശംസകൾ അറിയിച്ചു.
സർഗ്ഗപ്രതിഭകളെയും കലാപ്രതിഭകളെയും മത്സരാവസാനം പ്രഖ്യാപിക്കും. മികച്ച സമ്മാനങ്ങളും അവാർഡുകളും ട്രോഫികളും അതിഥികളുടെയും രക്ഷിതാക്കളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിൽ സമാപന ദിവസം വേദിയിൽ വെച്ച് വിജയികൾ ഏറ്റുവാങ്ങും. ബുധനാഴ്ച രാത്രിയോടെ ഉത്തര മലബാറിലെ ഏറ്റവും വലിയ സർഗ്ഗ- കലാ വസന്തത്തിന് തിരശ്ശീല വീഴും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



