കോടതി മുറിക്കുള്ളിൽ ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഏറിയാൻ ശ്രമിച്ച് അഭിഭാഷകൻ

Oct 6, 2025 - 17:14
കോടതി മുറിക്കുള്ളിൽ ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഏറിയാൻ ശ്രമിച്ച് അഭിഭാഷകൻ

ന്യൂഡൽഹി: കോടതി മുറിക്കുള്ളിൽ കേസ് പരാമർശിക്കുന്നതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ഷൂ ഏറിയാൻ ശ്രമിച്ച് അഭിഭാഷകൻ. ഇന്ന് രാവിലെ രാകേഷ് കിഷോർ (71) എന്ന അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. സനാതന ധർമ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്നാരോപിച്ച് കോടതിയിലെത്തിയ അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇടപെട്ട് അഭിഭാഷകനെ പിടിച്ചുകൊണ്ടുപോയി പോലീസിന് കൈമാറി. ബജാറാവുവിലെ ഏഴടി ഉയരമുള്ള വിഷ്‌ണുവിൻ്റെ വിഗ്രഹം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഒരു കേസ് കോടതിക്ക് മുമ്പിൽ എത്തിയിരുന്നു. അപ്പോൾ 'നിങ്ങളുടെ ദൈവത്തോട് പറയു' എന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പരാമർശിച്ചിരുന്നു. ഈ പരാമർശത്തിനെതിരെയാണ് പ്രതിഷേധമെന്നാണ് സൂചന.

കോടതിയിൽ അറങ്ങേറിയ നാടകീയ സംഭവങ്ങളിൽ കുറച്ചുനേരം പരിഭ്രാന്തി നിലനിന്നു. പിന്നീട് കോടതി നടപടികൾ തുടർന്നു. തന്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിനുനേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും അഭിഭാഷകൻ രാകേഷ് കിഷോർ പ്രതികരിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0