സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നു
കാസർകോട്: പ്രവർത്തന സമയത്തിൽ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാനത്തെ റേഷൻ കടകൾ. നിലവിലുള്ള മൊത്തം പ്രവർത്തനസമയത്തിൽ ഒരു മണിക്കൂറിന്റെ കുറവാണ് വരുത്തുക. രാവിലെയുള്ള സമയത്തിൽ മാത്രമാണ് മാറ്റം. നിലവിലെ രീതിയിൽ എട്ട് മണിക്ക് തുറക്കുന്നതിന് പകരം ഒൻപത് മണിക്കായിരിക്കും റേഷൻ കടകൾ തുറക്കുക. തുടർന്ന് സാധാരണപോലെ ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കുകയും ശേഷം വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയും പ്രവർത്തിക്കും. പുതിയ സമയക്രമം എപ്പോഴാണ് നടപ്പിലാക്കുക എന്ന കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ സർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



