നെല്ലിക്കട്ട മദ്രസത്തു ഫാത്തിമിയ്യയിൽ രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു

Oct 5, 2025 - 18:03
നെല്ലിക്കട്ട മദ്രസത്തു ഫാത്തിമിയ്യയിൽ രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു

നെല്ലിക്കട്ട: നെല്ലിക്കട്ട ആമൂസ് നഗർ മദ്രസത്തു ഫാത്തിമിയ്യയിൽ രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു. വിദ്യാർഥികൾ നാളെയുടെ വരധനങ്ങളാണെന്നും അവരെ സ്നേഹിച്ചും ലാളിച്ചും വളർത്തിയെടുത്ത് നന്മയുടെ വാക്താക്കളായി മാറ്റിയെടുക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്ത് സെക്രട്ടറി കെ ജി അബൂബക്കറിന്റെ അധ്യക്ഷതയിൽ ഹാഫിസ് സഅദ് ഹിമമി സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ട്രെയ്നർ ഇർഫാദ് മായിപ്പാടി ക്ലാസ്സിന് നേതൃത്വം നൽകി. ശംഷാദ് ഹിമമി സഖാഫി സ്വാഗതം പറഞ്ഞു. സംഗമത്തിൽ മഹല്ല് ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0