രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ സിറപ്പ് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികൾ മരിച്ചതിന് പിന്നാലെ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നൽകരുതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് മുന്നറിയിപ്പ് നൽകി. ചുമ സിറപ്പ് കുട്ടികളിൽ ഓവർ-ദി-കൌണ്ടർ ചുമ, ജലദോഷ മരുന്നുകളുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായാണ് കണ്ടെത്തൽ.
കഴിഞ്ഞ ദിവസം ഡിജിഎച്ച്എസ് നൽകിയ ഉപദേശം അനുസരിച്ച് ചുമ, ജലദോഷ മരുന്നുകൾ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകാനായി നിർദ്ദേശിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്. മുതിർന്ന കുട്ടികൾക്ക് നിർദ്ദേശിക്കുന്ന സന്ദർഭങ്ങളിൽ ശ്രദ്ധാപൂർവ്വമായ ക്ലിനിക്കൽ വിലയിരുത്തി ഡോസേജ് കർശനമായി പാലിച്ച് സാധ്യമായ ഏറ്റവും കുറഞ്ഞ ഫലപ്രദമായ കാലയളവ് പരിശോധിച്ച ശേഷം മാത്രമേ അവ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് ഡോക്ടർമാരോടുള്ള നിർദേശം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



