എസ് വൈ എസ് ഉപ്പള സോൺ 'സ്നേഹലോകം' നാളെ മേർക്കളയിൽ
മേർക്കള: 'തിരു വസന്തം 1500' എന്ന ശീർഷകത്തിൽ നടക്കുന്ന എസ് വൈ എസ് ഉപ്പള സോൺ 'സ്നേഹ ലോകം' നാളെ മേർക്കളയിൽ നടക്കും. പരിപാടിയുടെ മുന്നോടിയായി ഇച്ചിലങ്കോട്, പച്ചമ്പള മഖാo സിയാറത്തുകൾ നടക്കും. ശേഷം വാഹന ജാഥയായി പതാക നഗരിയിൽ എത്തിക്കും. സ്വാഗത സംഗം ചെയർമാൻ ഹമീദ് സഖാഫി പതാക ഉയർത്തും.
ഞായർ രാവിലെ 9:30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ അബ്ദുൽ സലാം ദാരിമി കുബണൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സോൺ പ്രസിഡന്റ് സയ്യിദ് യാസീൻ തങ്ങളുടെ അധ്യക്ഷതയിൽ എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് അലങ്കർ മുഹമ്മദ് ഹാജി, എസ് എസ് എഫ് ഡിവിഷൻ പ്രസിഡന്റ് മുനീർ ഹിമമി സഖാഫി, സിദ്ദിഖ് ലത്തീഫി ചിപ്പാർ, അമാനി തുടങ്ങിയവർ സംബന്ധിക്കും. 'രിസാലത്ത്' സെഷന് മുഹമ്മദ് സഖാഫി പാത്തൂർ നേതൃത്വം നൽകും. 'മധ്യമ നിലപാടിന്റെ സൗന്ദര്യം' എന്ന വിഷയത്തിൽ സയ്യിദ് അഹ്‌മദ് ജലാലുദ്ധീൻ തങ്ങൾ അൽ ബുഖാരി മള്ഹറും 'തിരുനബി (സ്വ )യുടെ കർമ്മഭൂമിക' എന്ന വിഷയത്തിൽ കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫിയും ക്ലാസ്സുകൾക്ക് നേതൃത്വം നൽക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 'നബി സ്നേഹത്തിന്റെ മധുരം' മുഹമ്മദ് അനസ് അമാനി പുഷ്പഗിരിയും 'ഉസ് വത്തുൻഹസന' പേരോട് അബ്ദുൽ റഹ്മാൻ സഖാഫിയും അവതരിപ്പിക്കും. വൈകുന്നേരം നാലു മണിക്ക് 'പൂർണ്ണതയുടെ മനുഷ്യകാവ്യം' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സി എൻ ജാഫർ, അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ, പ്രമുഖ സാഹിത്യകാരൻ വിനോദ് കുമാർ പെരുമ്പള തുടങ്ങിയവർ സംസാരിക്കും. അബൂബക്കർ സിദ്ദിഖ് സഖാഫി ബായാർ സ്നേഹസന്ദേശം നൽക്കും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് ഹസ്സൻ ആരിഫ് തങ്ങൾ ചേവാർ പ്രാരമ്പ പ്രാർത്ഥനക്കു നേതൃത്വം നൽക്കും. ശരീഫ് സഅദി അധ്യക്ഷത വഹിക്കും. ശേഷം നടക്കുന്ന ബുർദാ മജ്ലിസിന് ഹാഫിള് അൻവർ സഖാഫി ഷിറിയ നേതൃത്വം നൽക്കും. എസ് എസ് എഫ് സാഹിത്യോത്സവ് പ്രതിഭകൾ ഖവാലി അവതരിപ്പിക്കും. മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, അനസ് സിദ്ധീഖി ഷിറിയ തുടങ്ങിയവർ പ്രഭാഷണം നടത്തും. കെ എം മുഹമ്മദ് ഹാജി, നാസർ ബേക്കൂർ, സിയാദ് സഅദി, അബ്ദുൽ റസാഖ് മദനി തുടങ്ങിയവർ സംബന്ധിക്കും. സമാപന പ്രാർത്ഥനക്ക് സയ്യിദ് യാസീൻ ഉബൈദുള്ള സഅദി ബായാർ നേതൃത്വം നൽകും. സവാദ് സഖാഫി സ്വാഗതവും സത്താർ മേർക്കള നന്ദിയും പറയും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


