ഉപ്പള സോൺ 'സ്നേഹ ലോകം' ഒക്ടോബർ 5ന് മേർക്കളയിൽ

Sep 29, 2025 - 17:54
ഉപ്പള സോൺ 'സ്നേഹ ലോകം' ഒക്ടോബർ 5ന് മേർക്കളയിൽ

മേർക്കള: 'തിരു വസന്തം 1500' എന്ന ശീർഷകത്തിൽ എസ് വൈ എസ് സോൺ തലങ്ങളിൽ നടത്തുന്ന 'സ്നേഹ ലോകം' ഉപ്പള സോൺ ഒക്ടോബർ 5ന് മേർക്കളയിൽ നടക്കും. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ തിരുനബി(സ) ജീവിതം പ്രമേയമാകുന്ന വ്യത്യസ്ത സെഷനുകൾ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഗം നിലവിൽ വന്നു. ഹമീദ് സഖാഫി മേർക്കള (ചെയർമാൻ), നാസർ ഹേരൂർ (ജനറൽ കൺവീനർ), സിദ്ദിഖ് ലത്തീഫി (ഫിനാൻസ് സെക്രട്ടറി). കെ.എം മുഹമ്മദ് ഹാജി, യൂസഫ് സഖാഫി, ഹസൈനാർ ഉസ്താദ്, മൊയ്തീൻ സൈനി, മുനീർ ഹിമമി, കാദർ കാപ്പിക്കാട്, ലത്തീഫ് മീപിരി, അബ്ദുല്ല വളയം, അബ്ബാസ് പുതിയപുര, അബ്ദുള്ള മുസ്ലിയാർ, ലത്തീഫ് സുബ്ബൈകട്ട, അൻസാർ സഅദി, മൊയ്തീൻ പാച്ചാണി എന്നിവർ (വൈസ് ചെയർമാൻ). ശാഫി സഅദി, സത്താർ മദനി, താജുദ്ദീൻ മാഷ്, സിയാദ് സഅദി, ഹൈദർ മിസ്ബാഹി, നാസർ ബേക്കൂർ, അലി കുണ്ടങ്കരട്ക്ക, സിദ്ദീഖ് പാച്ചാണി (ജോയിൻ കൺവീനർ).
സയ്യിദ് യാസീൻ തങ്ങളുടെ അധ്യക്ഷതയിൽ  ജില്ലാ ജനറൽ സെക്രട്ടറി സിദ്ധീഖ് സഖാഫി ബായാർ പ്രഖ്യാപനം നടത്തി. സോൺ ജനറൽ സെക്രട്ടറി സാദിഖ് ആവളം സ്വാഗതവും സത്താർ മേർക്കള നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0