കേരള മുസ്ലിം ജമാഅത്ത് സാരഥി സംഗമം സമാപിച്ചു; മഹല്ലുകള്‍ സ്വയം പര്യാപ്തമാക്കും
ദേളി: മഹല്ല് ജമാഅത്തുകളെ വിദ്യാഭ്യാസ ആരോഗ്യ സാമ്പത്തിക മേഖലകളില്‍ സ്വയം പറയാപ്തമാക്കാന്‍ കേരള മുസ്ലിം ജമാഅത്ത് സമഗ്ര കര്‍മ പദ്ധതി നടപ്പിലാക്കുമെന്ന് സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പറഞ്ഞു. പുതിയ കേന്ദ്ര വഖ്ഫ് നിയമ പശ്ചാതലത്തില്‍ മഹല്ല് ഭരണം സംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന്നു ദേളി സഅദിയയില്‍ സംഘടിപ്പിച്ച ജില്ലതല മഹല്ല് സാരഥി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹല്ലുകള്‍ക്ക് സമഗ്ര പരിശീലനം ലക്ഷ്യം വെച്ച് ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ നിരന്തര പരിശീലനം സംഘടിപ്പിക്കും.
സംഗമത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മൂസല്‍ മദനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് ഇമ്പിച്ചിതങ്ങള്‍ ഖലീല്‍സലാഹ്, അബൂബക്കര്‍ ഹാജി ബേവിഞ്ചെ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചട്ടഞ്ചാല്‍, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ബഷീര്‍ മങ്കയം, സി എം എ ചേരൂര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കെഎച്ച് അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



