ലോക സമാധാനത്തിന് തിരുനബിചര്യ അനിവാര്യം: ഹമീദ് ഹാജി പരപ്പ
മാവിനക്കട്ട: ലോകത്തിന് ഇന്ന് ഏറ്റവും ആവശ്യമുള്ളത് സമാധാനമാണെന്നും അത് നേടുന്നതിന് തിരുനബി (സ)യുടെ ജീവിതം മാതൃകയായി സ്വീകരിക്കേണ്ടതുമാണെന്നും ഐ.സി.എഫ് ഇന്റർനാഷണൽ സെക്രട്ടറി ഹമീദ് ഹാജി പരപ്പ അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് മാവിനക്കട്ട താജുൽ ഉലമ സെന്ററിൽ സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് മദ്ഹൂറസൂൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സഹജീവികൾക്ക് കരുണ, നീതി, സഹിഷ്ണുത, സ്നേഹം, സമത്വം എന്നിവയെല്ലാം ഉൾകൊള്ളുന്ന ചര്യകളാണ് പ്രവാചക ജീവിതം. മതം, ജാതി, വർഗ്ഗം, ദേശം എന്നിങ്ങനെ ഭേദമില്ലാതെ എല്ലാവർക്കും സമാധാനവും സൗഹൃദവും പകർന്നു നൽകാൻ കഴിയുന്ന ഏക മാർഗ്ഗമാണ് തിരുനബി(സ)യുടെ ചിന്തകളും ചര്യകളും. അതിനെ ലോകം ഏറ്റെടുക്കാത്ത കാലത്തോളം കലഹങ്ങളും സംഘർഷങ്ങളും അവസാനിക്കാനിടയില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ മമ്മിഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സിദ്ദിഖ് ഹനീഫി മദ്ഹുറസൂൽ പ്രഭാഷണം നടത്തി. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹനീഫ് സഖാഫി പിലാങ്കട്ട, വടകര മുഹമ്മദ് ഹാജി, ബെള്ളിപ്പാടി മുഹമ്മദ് ഹാജി, ഹമീദലി മാവിനക്കട്ട, അഷ്‌റഫ് പി.എ., അബൂബക്കർ ഐ.എൻ, ദാവൂദ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. ഇക്ബാൽ ആലങ്കോൾ സ്വാഗതവും ഉസ്മാൻ സഅദി മാവിനക്കട്ട നന്ദിയും പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവർക്കുള്ള അന്നദാനത്തോടെ സമ്മേളനം സമാപനം കുറിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


