'മിസ്ക്' മീലാദ് ഫെസ്റ്റിന് പ്രൗഢസമാപനം

Sep 16, 2025 - 10:24
'മിസ്ക്' മീലാദ് ഫെസ്റ്റിന് പ്രൗഢസമാപനം

നെല്ലിക്കട്ട: തിരുവസന്തം 1500 എന്ന ശീർഷകത്തിൽ അഹ്ദൽ ജുമാമസ്ജിദിന് കീഴിൽ  മുഹിമ്മാത്ത് റാഷിദിയ ഹയർസെക്കൻഡറി സുന്നി മദ്രസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് "മിസ്ക്" സമാപിച്ചു. ഉദ്ഘാടന സംഗമം റിഷാദ് സഖാഫി വെളിയംകോടിൻ്റെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ്  സയ്യിദ് മുനീറുൽ അഹ്ദൽ  ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഉമർ കല്ലിങോൾ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് ചെർക്കള, നാസർ കാട്ടുകൊച്ചി തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നാല് വിഭാഗങ്ങളിലായി നൂറോളം മത്സരങ്ങളിൽ 120 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ച മിസ്‌ക് മീലാദ് ഫെസ്റ്റ് നടന്നു. ഗ്രീൻപ്രോട്ടോകോൾ ഉപയോഗിച്ചുള്ള വേദിയും അലങ്കാരങ്ങളും പരിപാടിയുടെ മുഖ്യ ആകർഷണമായി. പ്രസംഗങ്ങൾ,വിവിധ തരം ഗാനങ്ങൾ, ഖവാലി ദഫ് മുട്ട്, നശീദ, രചന മത്സരങ്ങൾ, ബുക് ടെസ്റ്റ്, റീൽ നിർമാണം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടന്നു. രണ്ട് ടീമുകളായി നടന്ന മത്സരത്തിൽ 715  പോയിൻറ് നേടി ലാവണ്ടർ ഒന്നാം സ്ഥാനവും 626 പോയിൻ്റ് നേടി ലീലാക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മിഡ് സോൺ വിഭാഗത്തിലെ മുഹമ്മദ് ബാക്കിർ കലാ പ്രതിഭയും ഹൈസോൺ വിഭാഗത്തിലെ ആയിഷ ലബീബ ലത്തീഫ് സർഗ്ഗ പ്രതിഭയുമായി.

സമാപന സംഗമം ഉമർ കല്ലിങ്ങോലിൻ്റെ അധ്യക്ഷതയിൽ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് തൽഹത്ത് തങ്ങൾ, അബ്ദുൾ ഖാദർ അമാനി പൈക്ക,മുഹമ്മദ് അമാനി ബെളിഞ്ച,മജീദ് എൽ കെ, അൽതാഫ് ഏണിയാടി, കബീർ ഹിമമി സകാഫി ഗോളിയടുക്ക,അബ്ദുൾ റഹീം ഹിമമി സകാഫി, അബ്ദുൾ മജീദ് ഫാളിലി, ഷംസു പൈക്ക, ശാകിർ ചെടേക്കാൽ തുടങ്ങിയവർ സംബന്ധിച്ചു. ആയിരങ്ങൾക്ക് അന്നദാനത്തോടെ പരിപാടി സമാപിച്ചു. ഹാഫിസ് സഅദ് ഹിമമി സഖാഫി സ്വാഗതവും ശംഷാദ് ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0