റസൂലിന്റെ സ്‌നേഹ ലോകം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം മുള്ളേരിയ സോണ്‍ സംഘടിപ്പിക്കുന്ന 'റസൂലിന്റെ സ്‌നേഹ ലോകം' സെപ്റ്റംബര്‍ 27 ന് മദീനത്തുല്‍ ഉലൂം ക്യാമ്പസില്‍ നടക്കും. പരിപാടിയുടെ വിജയത്തിന് മുന്നോടിയായി സ്വാഗത സംഘ ഓഫീസ് പി എം ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി എസ് അബ്ദുല്ല കുഞ്ഞി ഹാജി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സവാദ് ആലൂര്‍, ഹസൈനാര്‍ മിസ്ബാഹി അല്‍ കാമിലി പരപ്പ, അലി മാസ്റ്റര്‍ കുണ്ടാര്‍, റഷീദ് മാസ്റ്റര്‍ പള്ളങ്കോട്, ശാഫി ഗാളിമുഖം, അഷ്‌റഫ് സഖാഫി പള്ളപ്പാടി, അബ്ദുല്‍ റഹ്‌മാന്‍ ഹനീഫി, മുഹമ്മദ് ബെദ്രടി, സി എം അബൂബക്കര്‍ ഹാജി കര്‍ന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ദിഖ് ഹാജി പൂത്തപ്പലം സ്വാഗതവും ഉമര്‍ സഖാഫി മയ്യളം നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


