എന്‍ എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക ആണ്ടുനേര്‍ച്ച നാളെ

Aug 29, 2025 - 12:17
എന്‍ എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക ആണ്ടുനേര്‍ച്ച നാളെ

കാസര്‍ഗോഡ്: പ്രമുഖ പണ്ഡിതനും സമസ്ത കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന എന്‍ എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ചെമ്പരിക്കയുടെ 11-ാം ആണ്ടുനേര്‍ച്ച നാളെ ശനിയാഴ്ച 11 മണിക്ക് കാസര്‍ഗോഡ് സുന്നി സെന്ററില്‍ നടക്കും. ശിഷ്യ സംഘടനയായ മജ്‌ലിസുദ്ദഅവത്തില്‍ ഇസ്ലാമിയ്യയുടെ കീഴില്‍ നടക്കുന്ന പരിപാടി അബ്ദല്‍ ഖാദിര്‍ സഖാഫി ചേരൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. അബ്ദുറഹ്‌മാന്‍ അഹ്‌സനി അനുസ്മരണ പ്രഭാഷണവും സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍ ദുആ സദസ്സിനും നസ്വീഹത്തിനും നേതൃത്വം നല്‍കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0