സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കി ചുരുക്കാന്‍ ആലോചന
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസമാക്കി വെട്ടിച്ചുരുക്കാന്‍ ആലോചനയുമായി കേരള സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം അടുത്ത മാസം 11ന് ചേരും. പ്രവര്‍ത്തി ദിനവുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗവുമായി ബന്ധപ്പെട്ട കത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഒരു സര്‍വീസ് സംഘടനയില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



