സാഹിത്യോത്സവ് പ്രതിഭ ജലീല്‍ മുക്കൂറിന് മുഹിമ്മാത്ത് ദഅവാ സെക്ടറിന്റെ ആദരം
പുത്തിഗെ: എസ് എസ് എഫ് സംഘടിപ്പിച്ച 32-ാമത് കേരള കേരള സാഹിത്യോത്സവില്‍ അഭിമാന നേട്ടം കൈവരിച്ച മുഹിമ്മാത്ത് കുല്ലിയ്യ വിദ്യാര്‍ത്ഥി അബ്ദുല്‍ ജലീല്‍ മുക്കൂറിനെ എസ് എസ് എഫ് മുഹിമ്മാത്ത് ദഅവാ സെക്ടര്‍ അനുമോദിച്ചു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ പ്രകീര്‍ത്തന വേദിയില്‍ നടന്ന അനുമോദന ചടങ്ങില്‍ സ്ഥാപന ട്രഷറര്‍ ഹാജി അമീറലി ചൂരി അവാര്‍ഡ് സമ്മാനിച്ചു. ചുവരെഴുത്തിലും പോസ്റ്റര്‍ ഡിസൈനിംഗിലും ഒന്നാം സ്ഥാനം നേടിയ ജലീല്‍ യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ സാഹിത്യോത്സവുകളില്‍ പ്രതിഭാത്വം തെളിയിച്ച് ശ്രദ്ധേയനായിരുന്നു. മികച്ച സംഘാടകനായ ജലീല്‍ എസ് എസ് എഫ് ബദിയടുക്ക ഡിവിഷനിലെ കുമ്പടാജെ സെക്ടര്‍ എക്സിക്യൂട്ടീവ് അംഗവും മുക്കൂര്‍ യൂണിറ്റ് പ്രസിഡണ്ടുമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



