മീലാദ് ആഘോഷങ്ങളിലൂടെ വിജയികളാവുക: സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍
മൊഗ്രാല്‍പുത്തൂര്‍: തിരുനബി(സ)യുടെ 1500 ജന്മദിനം ലോകമെങ്ങും വിശ്വാസികള്‍ ആഘോഷിക്കുമ്പോള്‍ ഏതെങ്കിലും ഒരു വിധത്തില്‍ നമ്മള്‍ അതില്‍ ഭാഗമാകണമെന്നും ഇരുലോക വിജയത്തിന് അത് കാരണമാകുമെന്നും സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് താഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മുപ്പത് വരെ നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഈദ് സഅദി ആദ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി കുമ്പടാജ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സീതിക്കോയ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനക്കും സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. എസ് കെ തങ്ങള്‍ പെരിയടുക്ക, സയ്യിദ് ബദ്‌റുദ്ധീന്‍ അല്‍ ഹികമി തങ്ങള്‍, സലാം സഅദി ബദ്രിയ്യ നഗര്‍, ഹകീം സഖാഫി മജല്‍, അബ്ദുല്ല മുസ്ലിയാര്‍, അബൂബക്കര്‍ ഗുഡ്‌മോണിംഗ്, ഇബ്രാഹിം ശാസ്ത നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫസല്‍ എസ്.എ സ്വാഗതവും അബ്ദുല്‍ റസാഖ് സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



