പ്രതിഷേധം ഫലം കണ്ടു; 'മൊഗ്രാല്‍ ലീഗ് ഓഫീസ് ജംഗ്ഷന്‍' ബോര്‍ഡ് യാഥാര്‍ത്ഥ്യമായി
മൊഗ്രാല്‍: ദേശീയ പാത വികസന ഭാഗമായി മൊഗ്രാലില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് ഷെഡിന്റെ പേരു വിവാദത്തില്‍ പ്രതിഷേധത്തിന് പിന്നാലെ പരിഹാരമായി. മൊഗ്രാലിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ലീഗ് ഓഫീസ് ബസ് സ്റ്റോപ്പിന് നിര്‍മാണ കമ്പനി അധികൃതര്‍ 'മൊഗ്രാല്‍ ലീഗ് ഓഫീസ് ജംഗ്ഷന്‍' എന്ന ബോര്‍ഡ് സ്ഥാപിച്ചു. ബസ് സ്റ്റോപ്പിന് പരേതനായ മുസ്ലിം ലീഗ് നേതാവ് ടി.എം. കുഞ്ഞിയുടെ പേര് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നാട്ടുകാരും യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തുകയും ജില്ലാ കളക്ടര്‍, കുമ്പള ഗ്രാമപഞ്ചായത്ത്, കോണ്‍ട്രാക്ടര്‍ കമ്പനിയായ യു.എല്‍.സി.സി. അധികൃതര്‍ എന്നിവരെ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പുതിയ ബോര്‍ഡ് സ്ഥാപിച്ചതോടെ മാസങ്ങളോളം നീണ്ടുനിന്ന വിവാദങ്ങള്‍ക്കാണ് അവസാനമായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



