പ്രബോധകര്‍ മനുഷ്യര്‍ക്ക് ആശ്രയമാവുക: ഹിമമി പണ്ഡിത സംഗമം

Aug 24, 2025 - 12:48
പ്രബോധകര്‍ മനുഷ്യര്‍ക്ക് ആശ്രയമാവുക: ഹിമമി പണ്ഡിത സംഗമം

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ഹിമമി പണ്ഡിതരുടെ സമ്പൂര്‍ണ്ണ സംഗമം മുഹിമ്മാത്തില്‍ പ്രൗഢമായി. പുതിയ കാല പ്രബോധന സാധ്യതകളും നൂതന ആശയങ്ങളും ചര്‍ച്ചയായി. മനുഷ്യരുടെ ആവശ്യങ്ങളില്‍ ജാതി മത ഭേദ്യമന്യേ നിലകൊള്ളണമെന്നും പൊതുവായ കാര്യങ്ങളില്‍ പിന്തുണ നല്‍കണമെന്നും അതാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും സംഗമം പ്രസ്താവിച്ചു. കുല്ലിയ്യ പ്രിന്‍സിപ്പള്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സ്ഥാപന ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ളാഹ് സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തി. പദ്ധതി അവതരിപ്പിച്ച് മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സിയാറത്ത്, മൗലിദ് ജല്‍സ തുടങ്ങിയ പരിപാടികള്‍ നടന്നു. അബ്ദുറഹ്‌മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ജമാലുദ്ധീന്‍ സഖാഫി പെര്‍വാഡ്, അബ്ദുല്‍ ഫത്താഹ് സഅദി, ശരീഫ് സഖാഫി, കബീര്‍ സഅദി മന്‍ച്ചി, സുഹൈല്‍ സുറൈജി പൂനൂര്‍, സയ്യിദ് ഖലീല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് ഹിമമി സഖാഫി ഉളുവാര്‍ സ്വാഗതവും സഫ്വാന്‍ ഹിമമി സഖാഫി ആദൂര്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0