ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുഹിമ്മാത്ത് റബീഅ് വിളംബര റാലി നാളെ

Aug 22, 2025 - 15:18
Aug 22, 2025 - 15:27
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുഹിമ്മാത്ത് റബീഅ് വിളംബര റാലി നാളെ

മഞ്ചേശ്വരം: 'മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ പുണ്യ റബീഇനെ സ്വാഗതം ചെയ്ത് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍  പ്രസ്ഥാന കുടുംബത്തിന്റെ സഹകരണത്തോടെ നടത്തുന്ന റബീഅ് വിളംബര റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ശനി വൈകുന്നേരം മൂന്നു മണിക്ക് മഞ്ചേശ്വരം മൊര്‍ത്തണയില്‍ നിന്ന് പ്രാരംഭം കുറിക്കുന്ന റാലിയില്‍ സ്ഥാപന-പ്രാസ്ഥാന നേതാക്കളും പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അണിനിരക്കും. പ്രവാചക പ്രകീര്‍ത്തന ഈരടികളും അറബി നശീദകളും സ്‌കൗട്ടും ഫ്‌ലവര്‍ ഷോകളുമായി നീങ്ങുന്ന റാലി മൊര്‍ത്തണ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച് മജീര്‍പള്ള ടൗണില്‍ സമാപിക്കും.

 റാലിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന മോണിട്ടറിംഗ് കണ്‍വെണ്‍ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മൂസ സഖാഫി കളത്തൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഇബ്രാഹിം സഅദി തൊക്കെ, മുഹമ്മദ് ഹാജി പൊയ്യത്തുബയല്‍, സിദ്ധീഖ് കോളിയൂര്‍, മൊയ്ദീന്‍ ഹാജി ഗാന്ധി നഗര്‍, സിറാജ് തങ്ങള്‍ മജീര്‍പള്ള, റസ്സാഖ് മജീര്‍പള്ള, മൂസ ധര്‍മ്മ നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തൊക്കെ മുഹമ്മദ് സഖാഫി സ്വാഗതവും ഫാറൂഖ് പുരുഷന്‍കോടി നന്ദിയും പറഞ്ഞു.
 
തിരു നബിയുടെ ജന്മദിത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പദ്ധതികളാണ് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്നത്. 12 ദിവസം നീണ്ടു നില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സ്, ഗ്രാന്‍ഡ് മൗലിദ്, കാരുണ്യ സ്പര്‍ശം തുടങ്ങിയ പരിപാടികള്‍ മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0