വിവിധ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചുകൊണ്ട് യമാമ; കാസര്‍ഗോഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഓഫീസ് ഉദ്ഘാടനം ചെയ്തു
പുത്തിഗെ: വില്ലാസ് പ്രോജക്ട്, ഫുഡ് പ്രോഡക്റ്റ്, ടൂറിസ്റ്റ് ബസ് സര്‍വീസ്, ജെസിബി വര്‍ക്ക്, തുടങ്ങി വിവിധ ജനകീയ സേവനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് യമാമ പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് ഓഫീസ് കട്ടത്തടുക്കയില്‍ ആരംഭിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹിമാന്‍ ഷഹീര്‍ അല്‍ ബുഖാരി പി എം എസ് വില്ലാസ് കണ്‍സഷന്‍ വര്‍ക്ക് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തങ്ങള്‍ ഗോസാട യമാമ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പി എംഎസ്, പ്രൊഡക്ട് ഉല്‍പ്പന്നങ്ങള്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. യമാമ ടൂറിസ്റ്റ് ആന്‍ഡ് ട്രാവല്‍സ്, ഹെല്‍പ്പ് ഡെസ്‌ക് സൈനുദ്ദീന്‍ അഷ്‌റഫി അല്‍ ഖാദിരി കളത്തൂര്‍ ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഫുഡ് പ്രോഡക്റ്റ് ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആല്‍വ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാര്‍ കെ എ (സിപിഎം), അബ്ദുള്ള (കോണ്‍ഗ്രസ്), എം പി ഖാലിദ് ബംബ്രാണ (മുസ്ലിം ലീഗ്), കരിം ചന്ദേര (എന്‍സിപി), ഉമ്മനാഥ ഭണ്ഡാരി മാഷ് (ബിജെപി), ഷുക്കൂര്‍ കണാജ, അഷ്‌റഫ് പി എം പടുപ്പ്, യൂസഫ് മിസ്ബാഹി, അഷറഫ് നായന്മാര്‍മൂല, വേണുഗോപാല്‍, മുഹമ്മദ് അംഗടിമുഗര്‍, സിദ്ദീഖ് കൈക്കബ, ഖാലിദ് ബംബ്രാണ, റാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു, യമാമ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആരിഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി എം സുബൈര്‍ പടുപ്പ് സ്വാഗതവും ജാഫര്‍ സാദിക്ക് എകെജി നഗര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



