സുഭാഷ് ചന്ദ്രബോസിനെതിരെ ഗുരുതര പിഴവുമായി എസ്സിഇആര്‍ടിയുടെ പുസ്തകം

Aug 16, 2025 - 14:52
സുഭാഷ് ചന്ദ്രബോസിനെതിരെ ഗുരുതര പിഴവുമായി എസ്സിഇആര്‍ടിയുടെ പുസ്തകം

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാളി സുഭാഷ് ചന്ദ്രബോസിനെതിരെ ഗുരുതര പിഴവുമായി എസ്സിഇആര്‍ടിയുടെ കൈപ്പുസ്തകം. സംസ്ഥാന സിലബസിലെ നാലാം ക്ലാസ് അധ്യാപകര്‍ക്ക് പഠിപ്പിക്കുന്നതിനായി നല്‍കിയ കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവുണ്ടായത്. സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്ന് കൈപ്പുസ്തകത്തിലുള്ള പരാമര്‍ഷം അധ്യാപകര്‍ തന്നെയാണ് എസ്സിഇആര്‍ടിയെ അറിയിച്ചത്. തുടര്‍ന്ന് കൈപ്പുസ്തകം തിരുത്തി പുതിയ പുസ്തകം പുറത്തിറക്കി. 
'ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മ്മനിയിലേക്ക് പലായനം ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടനെതിരെ പോരാടി' എന്ന തെറ്റായ പരാമര്‍ശത്തില്‍ വിവാദമായതോടെ 'ബ്രിട്ടിഷ് ഭരണകൂടത്തെ ഭയന്ന്' എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0