മേഘവിസ്‌ഫോടനം; ജമ്മു കശ്മീരില്‍ മരണപ്പെട്ടവരുടെ എണ്ണം 65 ആയി ഉയര്‍ന്നു
ജമ്മു കാശ്മീര്‍: മേഘവിസ്ഫോടനത്തിലും പ്രളയത്തിലും ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ചസോതി ഗ്രാമത്തില്‍ ഇതുവരെ 65 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ കാണാതായ 200ല്‍ അധികം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ 160ല്‍ അധികം പേരില്‍ 38 പേരുടെ നില ഗുരുതരമാണ്. കനത്ത മഴ തുടരുന്നതും അവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്നതും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരിച്ചവരില്‍ ഒരു സി ഐ എസ് എഫ് ജവാനും ഉള്‍പ്പെടുന്നു. ദുരന്തത്തിനിരയായവരില്‍ ഭൂരിഭാഗവും ഹൈന്ദവ പുണ്യ കേന്ദ്രമായ മചായില്‍ മാതയിലേക്ക് മലകയറിയ തീര്‍ഥാടകരാണെന്ന് ജമ്മു പോലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു ദുരന്തം. നൂറുകണക്കിനു പേരാണ് ആരാധനാ കര്‍മങ്ങള്‍ക്കായി മചായില്‍ എത്തിയിരുന്നത്. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



