വിഷ മദ്യം; കുവൈറ്റില്‍ പത്ത് പ്രവാസി തൊഴിലാളികള്‍ മരിച്ചു
കുവൈത്ത്: വിഷ മദ്യം അകത്തു ചെന്നതിന് പിന്നാലെ കുവൈറ്റില്‍ പത്ത് പ്രവാസി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. കുവൈത്തിലെ അഹ്‌മദീ ഗവര്‍ണറേറ്റില്‍ വ്യത്യസ്ത പ്രദേശങ്ങളിലായാണ് തൊഴിലാളികള്‍ മരണപ്പെട്ടതെന്ന് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വിഷ ബാധഏറ്റതിനെതുടര്‍ന്ന് രണ്ട് ദിവസം മുമ്പ് പതിനഞ്ചോളാം പേരെ അദാന്‍, ഫര്‍വാനിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ ഇവരില്‍ 10 പേരാണ് മരണമടഞ്ഞത്. മരണമടഞ്ഞവരുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



