ഭക്ഷണപ്പെട്ടി തലയില്‍ വീണു; ഗസ്സയില്‍ 15 വയസുകാരന് ദാരുണാന്ത്യം
ഗസ്സ: ഇസ്രയേലിന്റെ കൊടും ക്രൂരത തുടരുന്ന ഗസ്സയില്‍ ഭക്ഷണപ്പെട്ടി തലയില്‍ വീണ് 15 വയസുകാരന് ദാരുണാന്ത്യം. ഫലസ്തീനിയായ മുഹമ്മദ് ഈദാണ് മരിച്ചത്. വിമാനത്തില്‍നിന്ന് സഹായ പാക്കറ്റുകള്‍ താഴെയിടുമ്പോള്‍ അത് എടുക്കാനായി ഓടിയെത്തിയപ്പോഴാണ് മുഹമ്മദ് ഈദിന്റെ തലയില്‍ പാക്കറ്റ് വീണ് ദാരുണാന്ത്യമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണം പോലും തടഞ്ഞു വെച്ച് ഇസ്രയേല്‍ നടത്തുന്ന വന്‍ ആക്രമണത്തില്‍ ഗാസയില്‍ പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 212 ആയി. ഇതില്‍ 98 പേര്‍ കുട്ടികളാണ്. കഴിഞ്ഞ ദിവസം ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനിന്ന 21 പേര്‍ അടക്കം 39 പേര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 491 പേര്‍ക്ക് പരിക്കേറ്റു. സഹായസാമഗ്രികളുമായി എത്തിയ യു.എന്‍. വാഹനവ്യൂഹത്തിനുനേരെ ഇസ്രയേല്‍ സൈനികര്‍ നടത്തിയ വെടിവെപ്പിലും ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 61,369 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് ഇസ്രയേല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



