ഭരണഘടനയുടെ സംരക്ഷണം ഏറ്റെടുക്കണം: പിഡിപി
ഉപ്പള: ഇന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പ്പിനും സംരക്ഷണത്തിനുമായി മതേതര ശക്തികള്‍ പാര്‍ട്ടി-കൊടി വ്യത്യാസം മറന്ന് ഒന്നിക്കണമെന്ന് പിഡിപി കാസര്‍ഗോഡ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് കുമാര്‍ ആസാദ് ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച്, ബ്യൂറോക്രസിയെ പൂര്‍ണ്ണമായി പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഘട്ടം ഘട്ടമായി ഭരണഘടന ഇല്ലാതാക്കുന്ന ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുകളില്‍ നടക്കുന്ന അനീതിപരമായ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമായി ഇപ്പോള്‍ രാജ്യത്ത് വെളിച്ചത്ത് വന്നിരിക്കുന്ന വോട്ടര്‍ പട്ടികകളിലെ അട്ടിമറിയെ അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് മോദി സര്‍ക്കാരിനെതിരെ നടക്കുന്ന പോരാട്ടം ഒരു രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷണത്തിനായുള്ള പോരാട്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായ ജനാധിപത്യ സമരം അനിവാര്യമാണെന്നും മതേതര ശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപ്പള വ്യാപാര ഭവന്‍ ഹാളില്‍ നടന്ന പിഡിപി മഞ്ചേശ്വരം മണ്ഡലം പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളുടെയും ജില്ലാ, ബ്ലോക്ക് ഡിവിഷനുകളുടെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനായി മണ്ഡലം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ പിഡിപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തോക്കെ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എസ്.എം. ബഷീര്‍ അഹമ്മദ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡണ്ട് യൂനുസ് തളങ്കര, ജില്ലാ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുള്ള കുഞ്ഞി ബദിയടുക, ജില്ലാ ജോയിന്റ് സെക്രട്ടറി ജാസി പോസോട്ട് പി സി എഫ് മുന്‍ യു എ ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഖാലിദ് ബംബ്രാണ എന്നിവര്‍ സംസാരിച്ചു.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍:ചെയര്‍മാന്‍: ഹനീഫ പോസോട്ട്, ജനറല്‍ കണ്‍വീനര്‍: ഇസഹാക്ക് കന്തല്‍, കണ്‍വീനര്‍: അബ്ദുല്‍ റഹ്‌മാന്‍ ബേക്കൂര്‍, ട്രഷറര്‍: അഷറഫ് ബേക്കൂര്‍. അംഗങ്ങള്‍: റസാക്ക് മുളിയടുക്കം, മുനീര്‍ പോസോട്ട്. യോഗത്തില്‍ പിടിയൂസി സംസ്ഥാന സെക്രട്ടറി കെ.പി. മുഹമ്മദ് ഉപ്പള പ്രതിജ്ഞ ബോധിപ്പിച്ചു. റഫീഖ് ഉദ്യാവര്‍ സ്വാഗതവും മുഹമ്മദ് ഗുഡ്ഡ നന്ദിയും അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



