കേരള സാഹിത്യോത്സവ്; വൈവിധ്യമാര്‍ന്ന പാലക്കാടന്‍ സൗന്ദര്യങ്ങള്‍

Aug 12, 2025 - 18:10
Aug 12, 2025 - 18:23
കേരള സാഹിത്യോത്സവ്; വൈവിധ്യമാര്‍ന്ന പാലക്കാടന്‍ സൗന്ദര്യങ്ങള്‍

ഇന്ത്യ വൈവിധ്യങ്ങളുടെ പറുദീസയാണ്. നമ്മുടെ കൊച്ചു കേരളത്തിലും പല പലതരത്തിലുള്ള വൈവിധ്യങ്ങളെ ദര്‍ശിക്കാനാവും. ഭാഷ, വര്‍ഗ്ഗം,ദേശം,സംസ്‌കാരം, വസ്ത്രം, തുടങ്ങിയ അനേകം വൈവിധ്യങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന മനോഹരമായ കാഴ്ച. അതില്‍ വലിയ മാനുഷിക ബന്ധമുണ്ട്.
തസ്രാക്കിന്റെ ഭൂമിയും അതില്‍ പ്രധാനമാണ്.
കേരളത്തിന്റെ നെല്ലറ എന്നാണ് പാലക്കാടിനെ വിശേഷിപ്പിക്കുന്നത്. ചിലര്‍ ഇതിനെ കോട്ടകളുടെ നഗരം എന്നും വിളിക്കും. ഈ വടക്കുപടിഞ്ഞാറന്‍ ജില്ല അവിശ്വസനീയമായ കാഴ്ചകളുടെ ഒരു കലവറയാണ്. കേരളത്തിന്റെ ചരിത്ര ഭൂപടത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന മലമ്പുഴ അണക്കെട്ട്, ടിപ്പു സുല്‍ത്താന്‍ കോട്ട, കല്‍പ്പാത്തി പൈതൃക ഗ്രാമം, കാഞ്ഞിരപ്പുഴ അണക്കെട്ട് ഉദ്യാനം, നെല്ലിയാമ്പതി എന്നിവ പാലക്കാടിന്റെ അതിശയകരമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചിലതാണ്.
മലപ്പുഴ നദി ഉത്ഭവ സ്ഥലമായ കാവ, മലമ്പുഴ റോഡില്‍ ആനക്കലിലേക്ക് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാവയിലെത്താം. ഒ.വി. വിജയന്റെ ഖസഖിന്റെ ഇതിഹാസത്തിലൂടെ ഐക്കണിക് പദവി നേടിയ മെലിഞ്ഞ ഈന്തപ്പനകളുടെ കൂട്ടങ്ങളും, മലമ്പുഴ അണക്കെട്ടിന്റെ ശാന്തമായ തീരങ്ങളും സന്ദര്‍ശകര്‍ക്ക് ആശ്വാസകരമായ കാഴ്ച നല്‍കുന്നു.

കോട്ട പഴമയുടെ പൈതൃകം 

പാലക്കാട് ചരിത്രവും സംസ്‌കാരവും പ്രകൃതി സൗന്ദര്യവും സുഗമമായി സമന്വയിപ്പിക്കുന്ന ഒരു സ്ഥലമാണ്. ഒരുകാലത്ത് പുരാതന വ്യാപാര പാതകളുടെ ഒരു കേന്ദ്രമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ടിപ്പു സുല്‍ത്താന്‍ കോട്ട, പഴയ കാലഘട്ടങ്ങളുടെ കഥകള്‍ അവിടെ ദര്‍ശിക്കാനാവും. വളരെ മനോഹരമായി നിര്‍മിക്കപ്പെട്ട കോട്ട. അതിന്റെ ചരിത്രവും അതിപ്രധാനമാണ്.

രുചിയൂറും പാലക്കാടന്‍ പാചകം

പാലക്കാടിന്റെ പാചക രംഗം ഒരുപോലെ ആകര്‍ഷകമാണ്, പ്രാദേശികവുമായ പലഹാരങ്ങളുടെ ഒരു ശ്രേണി തന്നെ ഇവിടെയുണ്ട്. പരമ്പരാഗത മലബാര്‍ പാചകരീതി മുതല്‍ രുചിമുകുളങ്ങളെ ആകര്‍ഷിക്കുന്ന ഫ്യൂഷന്‍ വിഭവങ്ങള്‍ വരെയുണ്ട്. പാലക്കാട് ഇഡലിയെ കുറിച്ച് മലയാളികളേറെ സംസാരിക്കാറുണ്ട്.
വ്യത്യസ്ത രുചികളാല്‍ സമ്പന്നമാണ് പാലക്കാട്. പ്രധാനമായും വിശേഷങ്ങള്‍ ദിനങ്ങളിലെ പലഹാരങ്ങള്‍  സമ്പന്നമാണ്. അതിരുചിയാര്‍ന്ന പലവിഭവങ്ങളുമുണ്ട്. ഓരോന്നും കേരളത്തിന്റെ ഊട്ടുപുരയിലെ പാരമ്പര്യങ്ങളിലേക്ക് ഒരു നേര്‍ക്കാഴ്ച നല്‍കുന്നു.

ആത്മീയ മുഖങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും

പാലക്കാട് ജാമിഅ ഹസനിയ്യയുടെ സ്ഥാപകനായിരുന്ന ബാപ്പു മുസ്ലിയാര്‍ ഇ കെ ഹസ്സന്‍ മുസ്ലിയാര്‍, കുമരംപുത്തൂര്‍ അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, എടായ്ക്കല്‍ ആലിക്കുട്ടി മുസ്ലിയാര്‍, വല്ലപ്പുഴ അബ്ദുള്ള മുസ്ലിയാര്‍ തുടങ്ങിയവര്‍ പാലക്കാടിന്റെ ആത്മീയ വെളിച്ചമായിരുന്നു. അഹ്ലുസ്സുന്ന വല്‍ ജാഅത്തിന്റെ ആശയത്തില്‍ പാലക്കാടുകാരെ  അടിയുറപ്പിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചവരാണ്.

അവരോടൊപ്പം തന്നെ ധാരാളം സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നു. ജാമിയ ഹസനിയ്യ അതില്‍ പ്രധാനമാണ്. ദാറുല്‍ ഹസനാത്തും, ഒറ്റപ്പാലം മര്‍കസും ഇന്ന് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു. മോളൂര്‍ പളളി ദര്‍സ്,
ചെമ്മന്‍കുഴി പള്ളിദര്‍സ്, മഅദിനുല്‍ ഉലൂം മദ്രസ തുടങ്ങിയ ദര്‍സുകള്‍ പ്രധാന പളളി ദര്‍സുകളാണ്.

സര്‍ഗ്ഗപ്പെയ്ത്തിന്റെ കേന്ദ്രം

കേരളത്തിലെ പ്രധാന കവിതയും കഥകളും നോവലുകളുമൊക്കെ പാലക്കാടിന്റെ അക്ഷരങ്ങളാണ്. 
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മശ്രീ, പത്മവിഭൂഷണ്‍ നേടിയിട്ടുള്ള ഒ എന്‍ വി, പാലക്കാടിന്റെ സൗന്ദര്യത്തെ നമ്മളിലെത്തിച്ച ഒ വി വിജയന്‍, സാഹിത്യ കൈരളിയുടെ പരിചിത മുഖങ്ങളായ അക്കിത്തം അച്യുതന്‍ നമ്പൂതിരി, കുഞ്ചന്‍ നമ്പ്യാര്‍, ഭട്ടത്തിരിപ്പാട് തുടങ്ങിയവര്‍ അക്ഷരങ്ങള്‍ കൊണ്ട് സാഗര സമാനമായ ഗ്രന്ഥങ്ങള്‍ രചിച്ചവരാണ്.

പാലക്കാട് സംസാര ഭാഷ മലയാളമാണെങ്കില്‍ പോലും സംസാരരീതി വ്യത്യസ്തമാണ്. കേള്‍ക്കാന്‍ തന്നെ ഇമ്പമുള്ളതാണ്. ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞതും കാഴ്ച ഭംഗിയുള്ളതും സൗഹാര്‍ദ്ദ അന്തരീക്ഷവുള്ളതുമായ സുന്ദര കേന്ദ്രം. 2025ല്‍ എത്തി നില്‍ക്കുമ്പോള്‍ സംസ്ഥാന സാഹിത്യോത്സവിന്റെ നിറങ്ങളും ഭാഷകളും വര്‍ണ്ണങ്ങളും ശബ്ദങ്ങളും കൊണ്ട് പാലക്കാട് കലകളുടെ സ്വര്‍ഗ്ഗരാജ്യങ്ങള്‍ പണിയുകയാണ്.

✍?എം ടി ബോവിക്കാനം - 81291 98209

What's Your Reaction?

Like Like 5
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0