മുഹിമ്മാത്ത് റബീഅ് വിളംബര റാലി 23 ന് മഞ്ചേശ്വരം മൊര്‍ത്തണയില്‍

Aug 10, 2025 - 19:51
മുഹിമ്മാത്ത് റബീഅ് വിളംബര റാലി 23 ന് മഞ്ചേശ്വരം മൊര്‍ത്തണയില്‍

മഞ്ചേശ്വരം: 'മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ പുണ്യ റബീഇനെ സ്വാഗതം ചെയ്ത് മുഹിമ്മാത്ത് നടത്തുന്ന റബീഅ് വിളംബര റാലി 23 ശനി വൈകുന്നേരം മൂന്നു മണിക്ക് മഞ്ചേശ്വരം മൊര്‍ത്തണയില്‍ നടക്കും. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കുന്ന റാലിയുടെ പ്രഖ്യാപനം മൊര്‍ത്തണയില്‍ നടന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ സമസ്ത ജില്ലാ മുശാവറ അംഗം സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി മള്ഹര്‍ നിര്‍വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പാത്തൂര്‍ മുഹമ്മദ് സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ മൂസല്‍ മദനി തലക്കി ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ പദ്ധതി അവതരിപ്പിച്ചു. സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍, അഡ്വക്കേറ്റ്  മുഈനുദ്ധീന്‍ തങ്ങള്‍, സയ്യിദ് ബദ്‌റുദ്ധീന്‍ തങ്ങള്‍, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ മദനി മച്ചംപാടി, കബീര്‍ സഅദി മന്‍ച്ചി, അബ്ദുല്‍ ബാരി സഖാഫി, റഫീഖ് സുഹ്രി, അഡ്വ. ഹസന്‍ കുഞ്ഞി മള്ഹര്‍, പള്ളിക്കുഞ്ഞി ഹാജി, റസാഖ് ഹാജി മൊര്‍ത്തണ, അബ്ദുലത്തീഫ് ഹാജി ബനാന, ഹാരിസ് ഹാജി സൈഗം, ഫാറൂഖ് പുരുഷന്‍കോടി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. 
തിരു നബിയുടെ 1500 മത് ജന്മദിത്തോടനുബന്ധിച്ച് 'മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ വ്യത്യസ്തങ്ങളായ പദ്ധതികളാണ് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്നത്. 12 ദിവസം നീണ്ടു നില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സ്, ഗ്രാന്‍ഡ് മൗലിദ്, കാരുണ്യ സ്പര്‍ശം തുടങ്ങിയ പരിപാടികള്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0