അമേരിക്കയുടെ നടപടിക്ക് മുന്നില്‍ വഴങ്ങാതെ ഇന്ത്യ; റഷ്യയുമായി ബന്ധം കൂടുതല്‍ ശക്തമാക്കി

Aug 9, 2025 - 11:20
അമേരിക്കയുടെ നടപടിക്ക് മുന്നില്‍ വഴങ്ങാതെ ഇന്ത്യ; റഷ്യയുമായി ബന്ധം കൂടുതല്‍ ശക്തമാക്കി

മോസ്‌കോ: പ്രതികാരച്ചുങ്കം ചുമത്തിയ അമേരിക്കയുടെ നടപടിക്ക് മുന്നില്‍ വഴങ്ങാതെ ഇന്ത്യ. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ പ്രതികാരച്ചുങ്കം ചുമത്തിയ അമേരിക്ക നീക്കത്തിന് പിന്നാലെ റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, തന്ത്രപ്രധാനമായ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായി. 
സൈനിക സാങ്കേതിക രംഗങ്ങളിലെ സഹകരണം, വിമാനങ്ങളുടെ നിര്‍മ്മാണം, രാസ വ്യവസായം, ഇരുമ്പ് ഉരുക്ക് നിര്‍മ്മാണം തുടങ്ങിയ വിവിധ മേഖകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തും. ഈ വര്‍ഷം അവസാനം നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് വരാന്‍ പുടിന് മോദിയുടെ ക്ഷണവുമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0