സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം പ്രൗഢമായി

Aug 6, 2025 - 15:45
സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം പ്രൗഢമായി

ദേളി: സഅദിയ്യ വിദ്യാഭ്യാസ സമുച്ചയത്തിന് ധീര്‍ഘ കാലം നേതൃത്വം നല്‍കിയ കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, എ കെ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ എന്നീ സാരഥികളുടെ ആണ്ട് ദിനത്തോടനുബന്ധിച്ച് സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സംഗമം പ്രൗഢമായി. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവത്തിന്റെ അധ്യക്ഷതയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍റഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പി പി ഉബൈദുല്ലാഹി സഅദി നദ് വി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, സയ്യിദ് കെ പി എസ് തങ്ങല്‍ ബേക്കല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ഹിബത്തുല്ല അഹ്സനി മശ്ഹൂര്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബേക്കല്‍ അഹ്‌മദ് മുസ്ലിയാര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഷ്റഫ് സഅദി മല്ലൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അലി അസ്‌കര്‍ ബാഖവി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹകീം കുന്നില്‍, ഷാഫി ഹാജി കീഴൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ റഹീം സഅദി, കെ പി അനസ് ഹംസ അമാനി, മൊയ്തു സഅദി ചേരൂര്‍, ഷരീഫ് സഅദി മാവിലാടം, ഹനീഫ് ഹാജി ബജ്പ, മുഹ് യിദ്ദീന്‍ ഹാജി മാംഗ്ലൂര്‍, സലാം ദേളി, ഇത്തിഹാദ് മുഹമ്മദ് ഹാജി, റസാഖ് ഹാജി മേല്‍പ്പറമ്പ്,  ബഷീര്‍ മങ്കയം, ജമാല്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുമ്പ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഹസൈനാര്‍ സഖാഫി കുണിയ, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അഷ്റഫ് കരിപ്പൊടി, എംടിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അഷ്ഫാഖ് മിസ്ബാഹി, മുനീര്‍ ബാഖവി തുരുത്തി, ഇബ്രാഹിം സഅദി വിട്ടല്‍, ഹമീദ് മൗലവി ആലംപാടി, സിഎല്‍ ഹമീദ് ചെമനാട്, കന്തല്‍ സൂപി മദനി, അലി പൂച്ചക്കാട്, യൂസുഫ് സഅദി അയ്യങ്കേരി, റഫീഖ് എര്‍മാളം, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, മുഹമ്മദ് കുഞ്ഞി കണ്ണംകുളം തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0