കൊടും ക്രൂരത; പൂച്ചയെ കൊന്ന് ഇറച്ചിയാക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

Aug 6, 2025 - 10:46
കൊടും ക്രൂരത; പൂച്ചയെ കൊന്ന് ഇറച്ചിയാക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

പാലക്കാട്: പൂച്ചയോട് കൊടും ക്രൂരത ചെയ്ത യുവാവ് അറസ്റ്റില്‍. പൂച്ചയെ കൊന്ന് ഇറച്ചിയാക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശിക്കെതിരെയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയുള്ള കേസ്. ലോറി ഡ്രൈവറായ യുവാവ്, ഒരു പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. മൃഗസ്‌നേഹിയായ ജിനീഷിന്റെ പരാതിയിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0