മേഘ വിസ്‌ഫോടനം; ഉത്തരാഖണ്ഡില്‍ ഗ്രാമം ഒലിച്ചു പോയി, അഞ്ചു മരണം
ധരാളി: മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഉത്തരാഖണ്ഡിലെ ജനവാസമേഖലയില്‍ വന്‍ നാശ നഷ്ടം. ഉത്തര്‍കാശിയിലെ ധരാളി ഗ്രാമത്തിലാണ് വലിയ ദുരന്തുമുണ്ടായത്. അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരണമുണ്ട്. നൂറോളം പേര്‍ പ്രളയത്തില്‍ ഒഴുകിപ്പോയി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉച്ചക്ക് 1.40ഓടെ ഘീര്‍ഗംഗ നദിയിലൂടെ ജലം കുത്തിയൊലിച്ചെത്തുകയായിരുന്നു. കെട്ടിടങ്ങളും വീടുകളുമെല്ലാം ഒലിച്ചുപോയി. ഗ്രാമത്തെ അരിച്ചു പെറുക്കിയുള്ള പ്രളയജലത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളുകളുടെ നിലവിളി ശബ്ദം ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കരസേനയടക്കം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരുന്നു. ശക്തമായ മഴ തുടരുന്നതിനാല്‍ പ്രദേശത്ത് ഇപ്പോഴും പ്രളയജലം ഒഴുകുന്നതിനാല്‍ പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
1
Angry
0
Sad
3
Wow
0



