സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ മൂന്നാം ആണ്ട് നേര്‍ച്ച; സ്വാഗത സംഘം നിലവില്‍ വന്നു
ബാപ്പാലിപ്പൊനം: സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദറൂസി ആന്ദ്രോത്ത് തങ്ങളുടെ മൂന്നാം ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും ആഗസ്റ്റ് 10 മുതല്‍ 12 വരെ നടക്കും. മത സാമൂഹിക സംസ്‌കാരിക ആത്മീയ വൈജ്ഞാനിക രംഗത്ത് നീണ്ട കാലം നേതൃത്വം നല്‍കിയ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദറൂസി തങ്ങള്‍ സമൂഹത്തിന്റെ നന്മക്കും സ്വാന്തന സേവന രംഗത്തും ധീരമായ ഇടപെടല്‍ നടത്തിയവരാണ്.
2022 ല്‍ വഫാത്തായ തങ്ങള്‍ ബാപ്പാലിപ്പൊനം മണ്‍ട്ടമ അറഫ ജുമാ മസ്ജിദ് പരിസരത്താണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ആഗസ്റ്റ് 10, 11 തിയ്യതികളില്‍ മത പ്രഭാഷണവും 12 ചൊവ്വാഴ്ച രാവിലെ മുതല്‍ ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ്, മഹ്‌ളറത്തുല്‍, ബദരിയ സാംസ്‌കാരിക സംഗമം, തങ്ങളോര്‍മ്മ തുടങ്ങി വിവിധ സെഷനുകളിലായി പ്രമുഖര്‍ നേതൃത്വം നല്‍കും.
സ്വാഗതസംഘം: സയ്യിദ് ഉവൈസ് അല്‍ഫാളിലി തങ്ങള്‍ (ചെയര്‍മാന്‍). സയ്യിദ് അബൂബക്കര്‍ സിദ്ദീഖ്, എ എം അബ്ദുല്‍റഹ്‌മാന്‍, മമ്മി ഹാജി പി എ പള്ളം (വൈസ് ചെയര്‍മാന്‍). അബ്ബാസ് സഖാഫി മണ്‍ട്ടമ (ജനറല്‍ കണ്‍വീനര്‍). സി കെ അബൂബക്കര്‍, മുഹിയുദ്ദീന്‍ ഹിമമി, മുഹമ്മദ് കെ.എ (കണ്‍വീനര്‍). എം എം അസീസ് (ട്രഷറര്‍).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



