പാരസെറ്റാമോള്‍ ഉള്‍പ്പെടെ 37 ആവശ്യ മരുന്നുകളുടെ വില കുറയുന്നു

Aug 4, 2025 - 13:32
പാരസെറ്റാമോള്‍ ഉള്‍പ്പെടെ 37 ആവശ്യ മരുന്നുകളുടെ വില കുറയുന്നു

ന്യൂഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പെടെ 37 ആവശ്യ മരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും. പാരസെറ്റാമോള്‍, അമോക്‌സിലിന്‍, മെറ്റ്‌ഫോര്‍മിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വില കുറക്കാനാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ (NPPA) ഏറ്റവും പുതിയ വിജ്ഞാപനത്തിലുള്ളത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, മാനസിക രോഗങ്ങള്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിബയോട്ടിക് മരുന്നുകള്‍ക്കും, വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫിക്‌സഡ്-ഡോസ് കോമ്പിനേഷനുകള്‍ക്കും വില കുറയും. മുന്‍വര്‍ഷത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണ് മരുന്നുകളുടെ വില ജി എസ് ടി ഒഴികെ നിശ്ചയിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0