കാത്തിരിപ്പിനൊടുവില്‍ ജാമ്യം; മലയാളി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിഞ്ഞത് ഒമ്പത് ദിവസം
ന്യൂഡല്‍ഹി: ഒമ്പത് ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയുടെ വിധിക്ക് പിന്നാലെയാണ് ബിലാസ്പുര്‍ എന്‍ ഐ എ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെട്ടുവെന്നും അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



