മാതാവിന് ജീവനാംശം നല്‍കിയില്ല; മകനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി
കൊച്ചി: വൃദ്ധയായ അമ്മയ്ക്ക് പ്രതിമാസം 2000 രൂപ ജീവനാംശം നല്‍കാത്ത മകനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈകോടതി. കൊല്ലം സ്വദേശിയായ മകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് അമ്മയെ സംരക്ഷിക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് ഹൈകോടതി വിമര്‍ശിച്ചത്. കേവലം 2000 രൂപ അമ്മയ്ക്ക് നല്‍കാതിരിക്കാന്‍ പോരാടുന്ന മകനുള്ള സമൂഹത്തില്‍ ജീവിക്കുന്നത് അപമാനകരമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അമ്മയ്ക്ക് വേറെയും മക്കളുണ്ടെന്നും അതിനാല്‍ ജീവനാശം കൊടുക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മകന്‍ കോടതിയെ സമീപിച്ചത്. മറ്റ് മക്കളുള്ളതിനാല്‍ താന്‍ നല്‍കേണ്ടതില്ല എന്ന മകന്റെ വാദം ഹൈക്കോടതി തള്ളി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



