സ്‌കൂള്‍ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും സ്‌കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ കുട്ടികള്‍ പ്രയാസം നേരിടുന്നു. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യവുമുണ്ട്. അതിനാലാണ് പൊതുജനാഭിപ്രായം തേടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതിന്റെ ഗുണ ദോശ ഫലങ്ങള്‍, കുട്ടികളുടെ പഠന- ആരോഗ്യ കാര്യങ്ങള്‍, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അഭിപ്രായങ്ങള്‍, മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങളില്‍ നിന്നും നമുക്കുള്ള മാതൃക തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാഭ്യാസ മന്ത്രി അഭിപ്രായം തേടിയത്.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



