അച്ചാര്‍ കുപ്പിയില്‍ എം ഡി എം എ; ഗള്‍ഫിലേക്കുള്ള യാത്രക്കാരനെ ചതിച്ച് അയല്‍വാസി
കണ്ണൂര്‍: ഗള്‍ഫിലേക്കുള്ള യാത്രക്കാരനെ ചതിക്കാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍. വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയിലാണ് എം ഡി എം എ കണ്ടെത്തിയത്. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. എം ഡി എം എയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്.
ഇരിവേരി സ്വദേശിയായ മിഥിലാജ് ഇന്ന് ഗള്‍ഫിലേക്ക് പോകാനിരിക്കുന്നതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിന്‍ എന്ന അയല്‍വാസി അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. കുപ്പിയുടെ സീല്‍ പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ട മിഥിലാജ് തുറന്നുപരിശോധിച്ചപ്പോഴാണ് കുപ്പിക്കകത്ത് കവറില്‍ പൊതിഞ്ഞ നിലയില്‍ വന്‍ ലഹരികള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മിഥിലാജിന്റെ അയല്‍വാസിയുടെ അടക്കം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ലഹരികള്‍ പിടിക്കപ്പെട്ടിരുന്നെങ്കില്‍ മിഥിലാജ് വലിയ നിയമ നടപടികള്‍ നേരിടേണ്ടി വരുമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



