മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

Jul 31, 2025 - 12:39
മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

കാസര്‍കോട്: അധ്യാപകന് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെ മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മംഗളൂരുവില്‍ നിന്ന് വൈകീട്ട് 5:57 ന് പുറപ്പെടുന്ന ട്രെയിനിലാണ് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് മംഗളൂരുവിലെ സ്വകാര്യ കോളേജില്‍ പഠനത്തിനായി നിത്യേന പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് യാത്രക്കാര്‍ക്ക് മുമ്പും പലപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം അധ്യാപകന് നേരെയുണ്ടായ അക്രമമാണ് ഏറ്റവും ഒടുവിലെ സംഭവം. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ കാഞ്ഞങ്ങാട്ടെ അധ്യാപകന് മര്‍ദ്ദനമേറ്റത്. മംഗളൂരുവിലെ ചില സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് നിരന്തരമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ആക്ഷേപം. എല്ലാ കോച്ചിലും ഒരു പൊലീസ് എന്ന രീതിയിലാണ് നിലവില്‍ സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. അധ്യാപകന്റെ പരാതിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0