32മത് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി; ഉദുമ ഡിവിഷന്‍ ജേതാക്കള്‍
ബദിയടുക്ക: മുപ്പത്തിരണ്ടാമത് എസ്എസ്എഫ് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവ് ബദിയടുക്കയില്‍ പ്രൗഢമായി സമാപിച്ചു. വരാന്ത മാനിഫെസ്റ്റോ എന്ന ശീര്‍ഷകത്തില്‍ ഈ മാസം 20ന് തുടങ്ങിയ സാഹിത്യോത്സവില്‍ സാംസ്‌കാരിക സമ്മേളനം,വിദ്യാര്‍ത്ഥി സമ്മേളനം,കവിതാ സമ്മേളനം വിവിധ വിഷയങ്ങളില്‍ പഠനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു.
സമാപനസംഗമം എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനിയുടെ ആധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അനസ് സന്ദേശ പ്രഭാഷണം നടത്തി.സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്ല്, യു പി എസ് തങ്ങള്‍ അര്‍ളടുക്ക, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മൊയ്ദു സഅദി ചേരൂര്‍,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍, സീതി കുഞ്ഞി മുസ്ലിയാര്‍,അബ്ദുറഹ്‌മാന്‍ അഹ്‌സനി, അഹ്‌മദ് ഷെറിന്‍, ബഷീര്‍ സഖാഫി, സിദ്ധീഖ് സഖാഫി ബായാര്‍,സിദ്ധീഖ് ഹനീഫി, സ്വാഗത സംഘം ചെയര്‍മാന്‍ വടകര മുഹമ്മദ് ഹാജി,സ്വാഗത സംഘം ഫിനാന്‍സ് സെക്രട്ടറി ഖാദര്‍ ഹാജി കൊല്ല്യ, കെ എച് മാസ്റ്റര്‍, എന്‍ പി അബ്ദുള്ള ഫൈസി,അബ്ദുള്ള ദാരിമി, കെ എം മുഹമ്മദ് പുണ്ടൂര്‍, നസീര്‍ നഈമി, ബദ്രിയ മുഹമ്മദ്, സ്വാഗത സംഘം കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി, കന്യാന എ കെ സഖാഫി, അസീസ് ഹിമമി ഗോസാട, നംഷാദ് മാസ്റ്റര്‍, സഈദ് അലി, ബാദുഷ സുറൈജി, ഫയാസ് പട്‌ല, മുര്‍ഷിദ് പുളിക്കൂര്‍, ഇര്‍ഷാദ് കളത്തൂര്‍, ഹാഫിസ് അബ്ദുള്ള ഹിമമി, അബ്ദുല്‍ ഖാദര്‍ സഖാഫി, ജംഷീദ് ചെടേക്കല്‍, അബ്ദുല്‍ ബാരി സഖാഫി, കബീര്‍ ബെജ്ജ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാഹിത്യോത്സവില്‍ 657 പോയിന്റ് നേടി ഉദുമ ഡിവിഷന്‍ ജേതാക്കളായി. കാസര്‍ഗോഡ്,ബദിയടുക്ക ഡിവിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഉദുമ ഡിവിഷനില്‍ നിന്നുള്ള ഹാദി കലാപ്രതിഭയും ശഹീം സര്‍ഗ്ഗപ്രതിഭയുമായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



